Saturday, September 29, 2012

പ്രൈം നമ്പര്‍ കണ്ടെത്താം.

ഒരു സംഖ്യ പ്രൈം നമ്പര്‍ ആണോ എന്ന് കണ്ടെത്താനുള്ള പ്രോഗ്രാം.



    1.    #include<iostream.h>
     2.    #include<conio.h>
     3.    void main()
     4.    {
     5.     //clrscr();
     6.     int number,count=0;
     7.     cout<<"ENTER NUMBER TO CHECK IT IS PRIME OR NOT ";
     8.     cin>>number;
     9.        for(int a=1;a<=number;a++)
   10.            {
   11.             if(number%a==0)
   12.                {
   13.               count++;
   14.                }
   15.            }
   16.    if(count==2)
   17.      {
   18.       cout<<" PRIME NUMBER \n";
   19.      }
   20.    else
   21.      {
   22.       cout<<" NOT A PRIME NUMBER \n";
   23.      }
   24.    //getch();
   25.    }

Read more »

പ്രോഗ്രാമിംഗ് എന്നാല്‍ എന്ത്?


പ്രോഗ്രാം 

കമ്പ്യൂട്ടറിന്‌ പ്രവർത്തിക്കാനാവശ്യമായ നിർദ്ദേശങ്ങളുടെ കൂട്ടമാണ്‌ പ്രോഗ്രാം.പ്രോഗ്രാമുകളുടെ കൂട്ടമാണ്‌ സോഫ്റ്റ്‌വെയർ. നമ്മുടെ കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നത്, പ്രോഗ്രാമർമാർ നേരത്തേ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചാണ്‌.

പ്രോഗ്രാമിംഗ്  

കമ്പ്യൂട്ടർ അടിസ്ഥാനപരമായി ഒരു കാൽകുലേറ്റർ ആണ്‌. അതിന്‌ ചില ലളിതമായ ഗണിതക്രിയകൾ മാത്രമേ ചെയ്യുവാൻ സാധിക്കൂ. അതായത് രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടുക(+), കുറക്കുക(-), ഗുണിക്കുക(*),ഹരിക്കുക(/) രണ്ട് സംഖ്യകളുടെ വിലകൾ താരതമ്യം ചെയ്യുക(ഒരു സംഖ്യ മറ്റൊന്നിനെക്കാൾ ചെറുതാണോ വലുതാണോ എന്ന് പരിശോധിക്കുക) എന്നിവ. അതിനാൽ പ്രോഗ്രാമർ കമ്പ്യൂട്ടറിന്‌ നൽകുന്ന നിർദേശങ്ങളിൽ ഈ ഗണിത ക്രിയകളേ ഉണ്ടാവാൻ പാടുള്ളൂ. മാത്രമല്ല കമ്പ്യൂട്ടറിന്‌ ഒരേസമയം ഒരു ഗണിതക്രിയയേ ചെയ്യാൻ കഴിയൂ. അതിനാൽ ‘വലിയ’ കാര്യങ്ങൾ ഒറ്റയടിക്ക് ചെയ്യാൻ കമ്പ്യൂട്ടറിനോട് ആവശ്യപ്പെടാൻ പ്രോഗ്രാമർക്ക് കഴിയില്ല.ലളിതമായ സ്റ്റെപ്പുകളായിവേണം നിർദേശങ്ങൾ നല്കാൻ. ഇപ്രകാരം നിർദേശങ്ങൾ നൽകലാണ്‌ പ്രോഗ്രാമിങ്ങ്.

ഉദാഹരണത്തിന്‌, നമുക്ക് ഒരു സോഫ്‌റ്റ്‌വെയർ വേണമെന്നിരിക്കട്ടെ. നമ്മൾ കീബോർഡിൽ രണ്ട് സംഖ്യകൾ റ്റൈപ് ചെയ്തു നൽകും. സോഫ്‌റ്റ്വെയർ അവയുടെ ശരാശരി കണക്കാക്കി മോണിറ്റരിൽ കാണിക്കണം.

നമ്മൾ ഒരു പ്രോഗ്രാമ്മറെ സമീപിച്ചു. പ്രോഗ്രാമ്മർ കമ്പ്യൂട്ടറിന്‌ നൽകാൻ പോകുന്ന നിർദേശങ്ങൾ ഏതാണ്ട് ഇതുപോലെയാണ്‌:
1.കീബോർഡിൽ റ്റൈപ്പ് ചെയ്യുന്ന രണ്ട് സംഖ്യകൾ സ്വീകരിക്കുക.
2.അവയുടെ തുക കണക്കാക്കുക.
3.തുകയെ രണ്ട് കൊണ്ട് ഹരിക്കുക.
4.ഉത്തരം സ്ക്രീനിൽ പ്രദർശിപ്പിക്കുക.

കമ്പ്യൂട്ടറിന്‌ വാസ്തവത്തിൽ രണ്ട് സംഖ്യകളുടെ ശരാശരി കാണാൻ അറിയില്ല; കൂട്ടാനും ഹരിക്കാനും അറിയാം.അതുകൊണ്ടാണ്‌ പ്രോഗ്രാമർ ആദ്യം രണ്ട് സംഖ്യകളുടെ തുക കാണാനും പിന്നീട് തുകയെ രണ്ടുകൊണ്ട് ഹരിക്കാനും നിർദ്ദേശിച്ചത്‌. അതായത് കൂട്ടാനും ഹരിക്കാനും അറിയാവുന്ന കമ്പ്യൂട്ടറിനെ ശരാശരി കാണാൻ ‘പഠിപ്പിക്കുക’യാണ്‌ പ്രോഗ്രാമർ ചെയ്തത്. കൂട്ടാനും കുറക്കാനും ഗുണിക്കാനും ഹരിക്കാനും മാത്രമറിയാവുന്ന നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്‌ കമ്പ്യൂട്ടർ. ടീച്ചറാണ്‌ പ്രോഗ്രാമർ. ‘വലിയ’ കാര്യങ്ങൾ ചെയ്യാൻ കമ്പ്യൂട്ടറിനെ പഠിപ്പിക്കുന്ന പ്രക്രിയയാണ്‌ പ്രോഗ്രാമിങ്ങ്.

അല്‍ഗോരിതം

നേരത്തേ പരയുകയുണ്ടായി, കമ്പ്യൂട്ടരിന്‌ വലിയകാര്യങ്ങൾ ഒറ്റയടിക്ക് ചെയ്യാൻ കഴിയില്ല,പല സ്റ്റെപ്പുകളായി വേണം നിർദേശങ്ങൾ നൽകാൻ എന്ന്‌. രണ്ട് സംഖ്യകളുടെ ശരാശരി കാണാൻ പ്രോഗ്രാമർ നൽകിയ നിർദേശങ്ങൾ ശ്രദ്ധിക്കുക.“രണ്ടു സംഖ്യകളെ പരസ്പരം കൂട്ടി രണ്ടുകൊണ്ട് ഹരിക്കുക” എന്ന ഒറ്റ നിർദേശമല്ല, “1.രണ്ട് സംഖ്യകൾ തമ്മിൽ കൂട്ടുക”,“2.തുകയെ രണ്ട് കൊണ്ട് ഹരിക്കുക” എന്നിങ്ങനെ രണ്ട് സ്റ്റെപ് ആയാണ്‌ പ്രോഗ്രാമർ നിർദേശം നൽകിയിരിക്കുന്നത്. ഈ സ്റ്റെപ്പ് സമ്പ്രദായം മനസിലാക്കാനാണ്‌ അൽഗരിതം എഴുതുന്നത്. അൽഗരിതം എഴുതുമ്പോൾ “1.കീബോർഡിൽ റ്റൈപ്പ് ചെയ്യുന്ന രണ്ട് സംഖ്യകൾ സ്വീകരിക്കുക.” എന്നതിനുപകരം “READ A,B” എന്ന് എഴുതും.
“2.അവയുടെ തുക കണക്കാക്കുക.” എന്നതിനു പകരം“C=A+B” എന്നും
“3.തുകയെ രണ്ട് കൊണ്ട് ഹരിക്കുക.” എന്നതിനു പകരം “D=C/2” എന്നും
“4.ഉത്തരം സ്ക്രീനിൽ പ്രദർശിപ്പിക്കുക.” എന്നതിനുപകരം “PRINT D” എന്നും എഴുതാം. ഇതിനു പുറമേ അൽഗരിതം തുടങ്ങുമ്പോൾ “START” എന്നും അവസാനിക്കുമ്പോൾ “STOP” എന്നും എഴുതണം. Aയും Bയും Cയും Dയും എല്ലാം ചരങ്ങളാണ്‌. പേരുകൾ. A,B എന്നിവ ടൈപ് ചെയ്ത സംഖ്യകൾ. C തുകക്ക് നൽകിയ പേര്‌. D ശരാശരിയുടെ നാമം.


അപ്പോൾ നേരത്തേ നൽകിയ നിർദേശങ്ങളുടെ അൽഗരിതം ഇതാണ്‌:


1.START
2.READ A,B
3.C=A+B
4.D=C/2
5.PRINT D
6.STOP

 കടപ്പാട് : https://sites.google.com/site/cpptutorialmalayalam/basics/algorithm

Read more »

Windows7ല്‍ ടര്‍ബോ C++ ഇന്‍സ്റ്റോള്‍ ചെയ്യാം

ആദ്യമായി ടര്‍ബോ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക.
http://www.mediafire.com/?77otl3gh4hfital

എങ്ങനെ വിന്‍ഡോസ്‌ 7 നില ടര്‍ബോ ഇന്‍സ്റ്റോള്‍ ചെയ്യുമെന്ന് നോക്കാം.

ഈ വീഡിയോ കണ്ടു നോക്കൂ..



അല്ലെങ്കില്‍ ഇത് വായിക്കൂ...
Cortesy: http://www.techturning.in

step 1:Install the software DOSBox-download here

step 2: Create a folder,c:\turbo


step 3: Download and extract TC into the Turbo folder (c:\Turbo\): download here

step 4: Run the DOSBox 0.73 from the icon located on the desktop


step 5 :run dosbox once


step 6: type in exit to close the program


step 7: goto C:\Users\borax12\AppData\Local\DOSBox


step 8-open the file doxbox 0.74 conf file in notepad and scroll down to the very end


step 9: add these commands to the bottom of the file-
              mount d c:\turbo
              d:
              cd tc
              cd bin
              tc


step 10:open dos box,now to shoul starrt turbo c++ borland automatically.For fullscreen pres alt+enter


step 11: note:ctrl + wont work as its the same key for exitng dos box...so you have to use the menu option for compiling...


also change the following-


In the Turbo C++ goto Options>Directories> Change the source of TC to the source directory [D] ( i.e. virtual D: refers to original c:\Turbo\ . (The directory which contains TC folder)he path change to something like :\TC\include and D:\TC\lib respectively )






When you exit from the DosBox [precisely when u unmount the virtual drive where Turbo C++ 3.0 has been mounted] all the files you have saved or made changes in Turbo C++ 3.0 will be copied into the source director

Read more »

Friday, September 28, 2012

ലളിതമായ ആദ്യ പ്രോഗ്രാം


ആദ്യം തന്നെ വലിയ-വലിയ പ്രോഗ്രാമ്മുകള്‍ കാണിച്ചു നിങ്ങളെ മടുപ്പിക്കുന്നില്ല..
ക++ ഉപയോഗിച്ച് സ്ക്രീനില്‍ ഒരു വാചകം എങ്ങനെ കാണിക്കാം എന്ന് നോക്കൂ..
താഴെ കാണുന്ന പ്രോഗ്രാം ടര്‍ബോ C++ ല്‍ ടൈപ്പ് ചെയ്യുക.





#include<iostream.h>
void main( )
{
     cout<<"MY FIRST PROGRAM";
}

ഇതിന്‍റെ ഔട്ട്‌പുട്ട് ഇങ്ങനെ ആയിരിക്കും.

MY FIRST PROGRAM 

ശ്രദ്ധിക്കേണ്ടവ :


  1. മുകളിലെ പ്രോഗ്രാം ശരിയായിട്ടാണോ ടര്‍ബോ ല്‍ ടൈപ്പ് ചെയ്തത് എന്ന് നോക്കുക.
  2. void,main,cout എന്നിവ ചെറിയ അക്ഷരതിലായിരിക്കേണം.
  3. MY FIRST PROGRAM എന്ന് കൊടുത്തിരിക്കുന്നത്‌ രണ്ടു ഡബിള്‍ ക്വാട്ട്സ് (" ") ന്‍റെ ഇടയിലായിരിക്കണം.

ഇനി നമുക്ക് ഒന്ന് സേവ് ചെയ്യണം.അതിനായി File മെനുവില്‍ നിന്ന് Save അമര്‍ത്തുക.

Print എന്ന അര്‍ത്ഥത്തിലാണ് ഇവിടെ cout ഉപയോഗിക്കുന്നത് .നാം ടൈപ്പ് ചെയ്തത് സ്ക്രീനില്‍ കാണിക്കാനാണിത്.



Read more »

Turbo C++ എന്ത് ? എങ്ങനെ ?


Turbo C++ window
സി++ നെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് Turbo C++ ആണ്.നാം സി++ ല്‍ പ്രോഗ്രാം രചിക്കാന്‍ ഉപയോഗിക്കുന്നത് ടര്‍ബോ ഉപയോഗിച്ചാണ്.ആദ്യമായി ടര്‍ബോ സി++ എന്ന് കേള്‍ക്കുമ്പോള്‍ വായനക്കാര്‍ക്ക് അമ്ബരപ്പുണ്ടാകുമെന്നരിയാം . പേടിക്കേണ്ട . ഇത് വേറെ ജാതിക്കാരനായ സി++ ഒന്നും അല്ല കേട്ടോ.
'ടര്‍ബോ'  ഒരു കംപൈലെര്‍ ആണ്.'ഹൈ-ലെവല്‍ ഭാഷയിലുള്ള നിര്‍ദേശങ്ങള്‍ കമ്പ്യൂട്ടറിന് മനസ്സിലാക്കി കൊടുക്കുന്ന ഒരു  ഇടനിലക്കാരന്‍ .


ടര്‍ബോ സി++ ഉപയോഗിച്ച് എങ്ങനെ ഒരു പ്രോഗ്രാം നിര്‍മ്മിക്കാം എന്ന് നോക്കാം.
ടര്‍ബോ സി++ ന്‍റെ IDE റണ്‍ ചെയ്യണം.അത് എങ്ങനെ എന്ന് നോക്കാം .
Step 1: Start -> All programs ->  Accesseries -> Command Prompt
Step 2: CD/ എന്ന് ടൈപ്പ് ചെയ്തു എന്‍റര്‍ അമര്‍ത്തുക..
Step 3: CD TC എന്ന് ടൈപ്പ് ചെയ്തു എന്‍റര്‍ അമര്‍ത്തുക.
Step 4:CD BIN എന്ന് ടൈപ്പ് ചെയ്തു എന്‍റര്‍ അമര്‍ത്തുക.
Step 5:TC എന്ന് ടൈപ്പ് ചെയ്തു എന്‍റര്‍ അമര്‍ത്തുക.
Step 6:അപ്പോള്‍ ടര്‍ബോ സി++ ജാലകം തുറന്നു വരും.ഇനി പ്രോഗ്രാം രചിക്കാം.


Read more »