![]() |
Turbo C++ window |
'ടര്‍ബോ' ഒരു കംപൈലെര്‍ ആണ്.'ഹൈ-ലെവല്‍ ഭാഷയിലുള്ള നിര്‍ദേശങ്ങള്‍ കമ്പ്യൂട്ടറിന് മനസ്സിലാക്കി കൊടുക്കുന്ന ഒരു ഇടനിലക്കാരന്‍ .
ടര്‍ബോ സി++ ഉപയോഗിച്ച് എങ്ങനെ ഒരു പ്രോഗ്രാം നിര്‍മ്മിക്കാം എന്ന് നോക്കാം.
ടര്‍ബോ സി++ ന്‍റെ IDE റണ്‍ ചെയ്യണം.അത് എങ്ങനെ എന്ന് നോക്കാം .
Step 1: Start -> All programs -> Accesseries -> Command Prompt
Step 2: CD/ എന്ന് ടൈപ്പ് ചെയ്തു എന്‍റര്‍ അമര്‍ത്തുക..
Step 3: CD TC എന്ന് ടൈപ്പ് ചെയ്തു എന്‍റര്‍ അമര്‍ത്തുക.
Step 4:CD BIN എന്ന് ടൈപ്പ് ചെയ്തു എന്‍റര്‍ അമര്‍ത്തുക.
Step 5:TC എന്ന് ടൈപ്പ് ചെയ്തു എന്‍റര്‍ അമര്‍ത്തുക.
Step 6:അപ്പോള്‍ ടര്‍ബോ സി++ ജാലകം തുറന്നു വരും.ഇനി പ്രോഗ്രാം രചിക്കാം.
0 അഭിപ്രായങ്ങളും സംശയങ്ങളും:
Post a Comment