ആദ്യം തന്നെ വലിയ-വലിയ പ്രോഗ്രാമ്മുകള്‍ കാണിച്ചു നിങ്ങളെ മടുപ്പിക്കുന്നില്ല..
ക++ ഉപയോഗിച്ച് സ്ക്രീനില്‍ ഒരു വാചകം എങ്ങനെ കാണിക്കാം എന്ന് നോക്കൂ..
താഴെ കാണുന്ന പ്രോഗ്രാം ടര്‍ബോ C++ ല്‍ ടൈപ്പ് ചെയ്യുക.
#include<iostream.h>
void main( )
{
cout<<"MY FIRST PROGRAM";
}
ഇതിന്‍റെ ഔട്ട്‌പുട്ട് ഇങ്ങനെ ആയിരിക്കും.
MY FIRST PROGRAM
ശ്രദ്ധിക്കേണ്ടവ :
- മുകളിലെ പ്രോഗ്രാം ശരിയായിട്ടാണോ ടര്‍ബോ ല്‍ ടൈപ്പ് ചെയ്തത് എന്ന് നോക്കുക.
- void,main,cout എന്നിവ ചെറിയ അക്ഷരതിലായിരിക്കേണം.
- MY FIRST PROGRAM എന്ന് കൊടുത്തിരിക്കുന്നത് രണ്ടു ഡബിള്‍ ക്വാട്ട്സ് (" ") ന്‍റെ ഇടയിലായിരിക്കണം.
ഇനി നമുക്ക് ഒന്ന് സേവ് ചെയ്യണം.അതിനായി File മെനുവില്‍ നിന്ന് Save അമര്‍ത്തുക.
Print എന്ന അര്‍ത്ഥത്തിലാണ് ഇവിടെ cout ഉപയോഗിക്കുന്നത് .നാം ടൈപ്പ് ചെയ്തത് സ്ക്രീനില്‍ കാണിക്കാനാണിത്.
