Friday, September 28, 2012

ലളിതമായ ആദ്യ പ്രോഗ്രാം


ആദ്യം തന്നെ വലിയ-വലിയ പ്രോഗ്രാമ്മുകള്‍ കാണിച്ചു നിങ്ങളെ മടുപ്പിക്കുന്നില്ല..
ക++ ഉപയോഗിച്ച് സ്ക്രീനില്‍ ഒരു വാചകം എങ്ങനെ കാണിക്കാം എന്ന് നോക്കൂ..
താഴെ കാണുന്ന പ്രോഗ്രാം ടര്‍ബോ C++ ല്‍ ടൈപ്പ് ചെയ്യുക.





#include<iostream.h>
void main( )
{
     cout<<"MY FIRST PROGRAM";
}

ഇതിന്‍റെ ഔട്ട്‌പുട്ട് ഇങ്ങനെ ആയിരിക്കും.

MY FIRST PROGRAM 

ശ്രദ്ധിക്കേണ്ടവ :


  1. മുകളിലെ പ്രോഗ്രാം ശരിയായിട്ടാണോ ടര്‍ബോ ല്‍ ടൈപ്പ് ചെയ്തത് എന്ന് നോക്കുക.
  2. void,main,cout എന്നിവ ചെറിയ അക്ഷരതിലായിരിക്കേണം.
  3. MY FIRST PROGRAM എന്ന് കൊടുത്തിരിക്കുന്നത്‌ രണ്ടു ഡബിള്‍ ക്വാട്ട്സ് (" ") ന്‍റെ ഇടയിലായിരിക്കണം.

ഇനി നമുക്ക് ഒന്ന് സേവ് ചെയ്യണം.അതിനായി File മെനുവില്‍ നിന്ന് Save അമര്‍ത്തുക.

Print എന്ന അര്‍ത്ഥത്തിലാണ് ഇവിടെ cout ഉപയോഗിക്കുന്നത് .നാം ടൈപ്പ് ചെയ്തത് സ്ക്രീനില്‍ കാണിക്കാനാണിത്.



9 അഭിപ്രായങ്ങളും സംശയങ്ങളും:

  • Abid Omar says:
    September 28, 2012 at 11:33 PM

    സന്തര്‍ഷിക്കൂ....ഫോളോ ചെയ്യൂ....അഭിപ്രായങ്ങളും സംശയങ്ങളും രേഖപ്പെടുത്തൂ...

  • Sameer Thikkodi says:
    September 28, 2012 at 11:54 PM

    where I will get C++ to install in my PC??

  • സിവില്‍ എഞ്ചിനീയര്‍ says:
    September 29, 2012 at 12:57 AM

    iostream.h എന്താണ്, എന്തിനാണ് അതില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നൊക്കെ പറഞ്ഞു കൊടുത്താലല്ലേ പഠിക്കാന്‍ പറ്റു ആഭിധ്. . . . ഇത് കാണാ പാഠം പഠിക്കേണ്ടി വരില്ലേ?

  • Abid Omar says:
    September 29, 2012 at 1:08 AM

    @sameer ടര്‍ബോ C++ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഉള്ള ലിങ്ക് ഉടന്‍ ഈ ബ്ലോഗില്‍ ഇടാം.

  • Abid Omar says:
    September 29, 2012 at 1:49 AM

    http://www.mediafire.com/?77otl3gh4hfital
    ഇവിടെ നിന്നും ടര്‍ബോ C++ ഡൌണ്‍ലോഡ് ചെയ്യാം.

  • Kunjuttan says:
    September 29, 2012 at 8:22 AM

    ഉദാഹരണത്തില്‍ പറഞ്ഞത് പോലെയൊക്കെ ചെയ്തു.. പക്ഷേ ഔട്ട്പുട്ട് മാത്രം കിട്ടിയില്ല... :(

  • Kunjuttan says:
    September 29, 2012 at 8:43 AM

    നേരത്തെ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു. കുറച്ചു മെനക്കെട്ടെങ്കിലും ഔട്ട്പുട്ട് കിട്ടി. എന്നെ പോലെ പ്രോഗ്രാമിങ്ങിന്‍റെ മല കണ്ടു അന്തം വിട്ട് നില്‍ക്കുന്നവര്‍ക്ക് വേണ്ടി കുറേ കൂടി വിശദീകരണങ്ങള്‍ കൊടുത്താല്‍ നന്ന്.

  • Anonymous says:
    September 30, 2012 at 11:28 PM

    gd work....continue...bst wishes

  • Anonymous says:
    December 27, 2013 at 2:55 PM

    THANKS

Post a Comment